പ്രിയങ്ക വർക്കിംഗ് പ്രസിഡന്റ്; വാർത്ത നിഷേധിച്ച് കോൺഗ്രസ്

കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി പ്രിയങ്ക ഗാന്ധി ഉടൻ സ്ഥാനമേൽക്കുമെന്ന വാർത്ത നിഷേധിച്ച് കോൺഗ്രസും പ്രിയങ്കയുടെ ഓഫീസും. പ്രിയങ്ക വർക്കിംഗ് പ്രസിഡന്റ് ആകുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് കോൺഗ്രസ് പാർട്ടി വക്താവ് അറിയിച്ചു.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ആം വാർഷികം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ പ്രിയങ്കയെ പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേതൃസ്ഥാനത്തേക്ക് ഒരു യുവ മുഖം വേണമെന്ന് സോണിയ വ്യക്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ യോഗത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നില്ല.
അതേസമയം ഈ വാർത്ത തെറ്റാണെന്നും അത്തരത്തിലൊരു ചർച്ച നടന്നിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here