ഒടിഞ്ഞ് പോകുന്ന താക്കോലും, വര്ക്കാകാത്ത സ്പെയര് താക്കോലും!! ഇന്ത്യൻ നിർമ്മിത ഹാർലി ഡേവിഡ്സന്റെ നിലവാരം ഭീകരം !!

ലക്ഷങ്ങൾ മുടക്കിയാണ് ദീപക് കനരാജ് തന്റെ ആദ്യ പ്രണയമായ ഹാർലി ഡേവിഡ്സണെ സ്വന്തമാക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇത്. എന്നാൽ കണ്ടും കേട്ടും അറിഞ്ഞ ഹാർലിയായിരുന്നില്ല ദീപകിന്റെ അനുഭവത്തിലെ ഹാർലി. കാരണം ആരുടേയും മനം മടുപ്പിക്കുന്ന അനുഭവമാണ് ദീപക് കനകരാജ് എന്ന് യുവാവിന് തന്റെ പ്രിയപ്പെട്ട ഹാർലി ഡേവിഡ്സൺ ബൈക്കിൽ നിന്നും ഉണ്ടായത്.
എവിടേക്കോ തിരക്കിട്ട് പോകാൻ നിൽക്കുകയായിരുന്നു ദീപക്. തന്റെ ഹാർലി ഡേവിഡ്സണിൽ കയറി സ്റ്റാർട്ടാക്കാൻ താക്കോലിട്ടപ്പോൾ താക്കാൽ ഒടിഞ്ഞ് കയ്യിൽ വന്നു !! ഹാർലി ഡേവിഡ്സൺ എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻ നിർമ്മിതിക്ക് എത്രത്തോളം നിലവാരമുണ്ടെന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. എന്നിരുന്നാലും തോറ്റ് പിന്മാറാതെ ദീപക് വീണ്ടും ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
വണ്ടിയുടെ സ്പെയർ താക്കോലിനായി വീട്ടിൽ പോയി താക്കോലെടുത്തു. എന്നാൽ താക്കോലിട്ടിട്ടും വണ്ടി സ്റ്റാർട്ടാകുന്നില്ല. വാഹനം വാങ്ങിയപ്പോൾ കൂടെ ലഭിച്ചതാണ് ഈ താക്കോൽ. എന്നിട്ടും വണ്ടി സ്റ്റാർട്ടാകാതെ വന്നപ്പോൾ ദീപകിന് അരിശവും വിഷമവുമെല്ലാം ഒരുമിച്ച് വന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനം കയ്യിലിരുന്നിട്ടും അത് തള്ളി അടുത്തുള്ള സർവ്വീസ് സെന്ററിലേക്ക് നടക്കാനായിരുന്നു ദീപകിന്റെ വിധി.
സംഭവം ദീപക് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ഹാർലി ഡേവിഡ്സന്റെ നിലവാരത്തകർച്ചയെ അനുകൂലിച്ച് രംഗത്ത് വന്നത്. ലക്ഷങ്ങൾ മുടക്കി വാഹനം സ്വന്തമാക്കുന്ന ഉപഭോക്താവിനോട് ഈ ചതി വേണമായിരുന്നോ എന്ന് ഒരേ സ്വരത്തിൽ ഉപഭോക്താക്കൾ ചോദിക്കുന്നു…
പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.
Harley Davidson made in India pathetic condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here