നേപ്പാളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 46

nepal

കനത്ത മഴയെ തുടര്‍ന്ന് നേപ്പാളിൽ ഉണ്ടായ   വെള്ളപ്പൊക്കത്തിലും  മണ്ണിടിച്ചിലുമായി 49  പേർ  മരിച്ചു. വിവിധ അപകടങ്ങളില്‍ 36 പേരെ കാണാതായി.  മൂന്ന് ദിവസമായി നേപ്പാളില്‍ മഴ തുടരുകയാണ്.  200ലേറെ പേരടങ്ങുന്ന ഇന്ത്യൻ  വിനോദ സഞ്ചാരികളടക്കം 600ലേറെ പേർ ഇവിടെ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തെ 21 ജില്ലകൾ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുപ്പത്തയ്യായിരത്തിലേറെ വീടുകൾ തകർന്നു. സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

nepal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top