നാദാപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ ബോംബേറ്

നാദാപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ ബോംബേറ്. നാദാപുരം എം ഇ ടി കോളേജ് പരിസരത്താണ് െേബെംബേറുണ്ടായത്. എം എസ് എഫ് പ്രവർത്തകരായ മൂന്ന് വിദ്യാർത്ഥികൾക്ക് സംഭവത്തിൽ പരിക്കേറ്റു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോളെജിൽ സംഘർഷം ഉണ്ടായിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് രാവിലെ പോലിസ് ലാത്തി വീശിയിരുന്നു. വൈകീട്ടോടെയാണ് ബോംബേറുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top