റെയിൽവേ സ്‌റ്റേഷനുകളും തീവണ്ടികളും ‘ക്ലീൻ’ ആക്കാൻ സർക്കാർ

റെയിൽവേ സ്‌റ്റേഷനുകൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി തീവണ്ടിവകളും വൃത്തിയാക്കുന്നു. പ്രീമിയം തീവണ്ടികളുൾപ്പെടെ 200 തീവണ്ടികളാണ് ശുചീകരിക്കുക. ഓഗസ്റ്റ് 16 മുതൽ ഓഗസ്റ്റ് 31 വരെയുള്ള 14 ദിവസമാണ് ശുചീകരണം നടത്തുക.
രാജധാനി, സമ്പർക്ക് ക്രാന്തി, ശതാബ്ദി, ഉൾപ്പെടെയുള്ള പ്രീമിയം ട്രയിനുകളും സ്വച്ഛ്ഭാരത് ക്യാമ്പയിനിൽ ഉൾപ്പെടും. കേരളത്തിലൂടെ ഓടുന്ന നാല് തീവണ്ടികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചെന്നൈ-മംഗളൂരു എഗ്മോർ എക്‌സ്പ്രസ്, ഗുഹാവത്തി-തിരുവനന്തപുരം, ഗൊരഖ്പൂർ-തിരുവനന്തപുരം, ഹൈദരാബാദ്-തിരുവനന്തപുരം വണ്ടികളാണ് അവ.
എ-വൺ, എ വിഭാഗം സ്റ്റേഷനുകൾക്ക് ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ശ്രദ്ധ നൽകും. പ്ലാറ്റ്‌ഫോമിൽ വേസ്റ്റ് കുട്ടകൾ വയ്ക്കുക അതുവഴി സ്റ്റേഷൻ പരിസരം സീറോ വേയ്‌സ്റ്റ് ആക്കുക എന്നതാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here