രാജ്യം ഗൊരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോഡി

ഗൊരഖ്പൂരില്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവം പരാമ്രശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വാതന്ത്രദിന സന്ദേശം. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോഡി പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ജീവന്‍വെടിഞ്ഞവരെ പരാമര്‍ശിച്ച് കൊണ്ടാണ് മോഡി പ്രസംഗം ആരംഭിച്ചത്.
പാക്കിസ്ഥാനില്‍ മിന്നല്‍ ആക്രമണം നടത്തിയ സൈനികരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു, ഈ ആക്രമണത്തോടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞു. സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് ലക്ഷ്യം. ജമ്മുകാശ്മീരിന്റെ വളര്‍ച്ചയ്ക്കായി എല്ലാവരും ഒരുമിച്ച് പോരാടണമെന്നും പ്രധാമന്ത്രി പറഞ്ഞു. മുത്തലാഖിനെതിരെയുള്ള പോരാട്ടം സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, ഗുർചരൺ കൗർ, എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, അരുൺ ജയറ്റ്ലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്.
modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here