ബൈക്ക് റേസിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം

സൂപ്പർ ബൈക്കുമായി റേസിങ്ങ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് 24കാരന് ദാരുണാന്ത്യം. ഡൽഹിയിലെ മാൻഡി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപത്തെ റോഡിലൂടെ അമിത വേഗതയിൽ റേസിങ് നടത്തുന്നതിനിടെയായിരുന്നു അപകടം.
ഹിമാൻഷു ബൻസാൽ ആണ് മരിച്ചത്. കവാസാക്കിയുടെ ആഢംബര സൂപ്പർ ബൈക്കായ നിൻജ 300 ഉപയോഗിച്ചാണ് ബൻസാലും തന്റെ രണ്ട് സുഹൃത്തുക്കളും ചേർന്ന് ബൈക്ക് സ്റ്റണ്ടിങ് നടത്തിയത്. ഇതിന്റെ വീഡിയോ കണ്ടെത്തിയിട്ടുണ്ട്. ബൻസാലിന്റെ ഹെൽമെറ്റിൽ ഘടിപ്പിച്ച ആക്ഷൻ ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
മൂന്ന് ബൈക്കുകൾ അമിത വേഗതയിൽ ചീറിപ്പാഞ്ഞുപോകുന്നത് വീഡിയോവിൽ കാണുന്നുണ്ട്. ഹിമാൻഷു ഓടിച്ച ബൈക്ക് റോഡ് മുറിച്ചു കടക്കുന്നയാളെ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു വീഴുകയുമായിരുന്നു.
himanshu bansal bike racer dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here