തെരുവുനായകളുടെ രോമം നീല നിറമാകുന്നു !!
കേരളത്തിൽ നിരന്തരമായ അക്രമണങ്ങൾ മൂലമാണ് തെരുവുനായകൾ വാർത്തകളിൽ ഇടം പിടിക്കുന്നതെങ്കിൽ, മുംബൈയിൽ അവയുടെ രോമത്തിന്റെ അസ്വാഭാവിക നിറമാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
മുംബൈയിലെ തെരുവുനായകളുടെ രോമം നീല നിറമാകുന്നത് ജനങ്ങളെ ആശങ്കരാക്കിയിരിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള വൈറസോ, രോഗമോ ആകുമോ ഈ നിറവ്യത്യാസത്തിന് പിന്നിലെ കാരണമെന്ന് ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ ശരിയായ കാരണം കണ്ടുപിടിച്ച് വിദഗ്ധർ രംഗത്തെത്തിയത്.
മുംബൈയിലെ ജലാശയങ്ങളുടെ മലിനീകരണമാണ് തെരുവുനായ്ക്കളുടെ നിറവ്യത്യാസത്തിന് കാരണം. മലിനജലത്തിൽ ഇറങ്ങിയ തെരുവുനായ്ക്കളുടെ രോമമാണ് നീല നിറമായത്. എന്നാൽ സംഭവം അത്ര നിസാരമല്ലെന്നും പ്രദേശത്തെ ജലസ്രോതസ്സുകളുടെ മലിനീകരണത്തിന്റെ തീവ്രതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും പരിസ്ഥിതി സംരക്ഷകർ പറയുന്നു.
ഈ അസ്വാഭാവിക സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Stray dogs are turning blue in colour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here