ആ മാഡം സിനിമാ നടി തന്നെ; പേര് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തും: പള്‍സര്‍ സുനി

suni

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ആ മാഡം നടിയാണെന്ന് വെളിപ്പെടുത്തി പള്‍സര്‍സുനി. അങ്കമാലി കോടതിയില്‍ ഇതാരെന്ന് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം എസിജിഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ പ്രതികരണം. 2011ല്‍ നടിയെ ആക്രമിച്ച കേസിലെ റിമാന്റ് കാലവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

അതേ സമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലും സുനിയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. ഇതെ തുടര്‍ന്ന് ഇന്ന് തന്നെ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ഉച്ച കഴിഞ്ഞാണ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കുക. ഇവിടെ നിന്നാണ് മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുനി വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top