മരുമകളെ മർദ്ദിച്ച മകനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

exorsist crime

മരുമകളെ മർദ്ദിച്ച മകനെ അമ്മ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. മകന്റെ അക്രമം കൂടിയപ്പോഴാണ് മരുകളെ രക്ഷിക്കാൻ അമ്മയ്ക്ക് മകനെ കൊല്ലേണ്ടി വന്നത്. മുബെയിലാണ് സംഭവം.

കൊലപാതകത്തിന് ശേഷം ഒരു രാത്രി മുഴുവൻ 45 കാരിയയാ അൻവാരി ഇദ്രിസി മകന്റെ മൃതദേഹത്തിന് കാവലിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ഇദ്രിസിയുടെ മകൻ നദീം മയക്കുമരുന്നിന് അടിമയായിരുന്നു. ഇതറിയാതെ വിവാഹം ചെയ്ത യുവതി മർദ്ദനം സഹിക്കാനാകാതെ അഞ്ച് മാസങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരികെ പോയിരുന്നു.

എന്നാൽ മകൻ ഇനി ഉപദ്രവിക്കില്ലെന്ന് കാണിച്ച് മരുമകളെ ഇദ്രിസി തിരിച്ച്‌കൊണ്ടുവരികയായിരുന്നു. ഇനി ഉപദ്രവിച്ചാൽ താൻ രക്ഷിക്കുമെന്ന് ഇദ്രിസി വാക്ക് നൽകിയിരുന്നു.

എന്നാൽ ചൊവ്വാഴ്ച മദ്യപിച്ച് ലക്കുകെട്ട് എത്തിയ നദീം വീണ്ടും മരുകളെ ഉപദ്രവിക്കുന്നത് കണ്ടതോടെ ഇദ്രിസിയ്ക്ക് മറ്റുമാർഗ്ഗമില്ലാതായി. ഷാൾ കഴുത്തിൽ മുറുക്കിയാണ് ഇദ്രിസി നദീമിനെ കൊന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top