ന്യൂസ് 18 മാധ്യമ പ്രവർത്തകർക്കെതിരായ അന്വേഷണത്തിന് സ്റ്റേ

ചാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ സ്ഥാപനത്തിലെ എഡിറ്റർ
അടക്കം 4 മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരായ അന്വേഷണം ഹൈക്കോടതി ഒരു മാസത്തേയ്ക്ക് സ്‌റ്റേ ചെയ്തു.
കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി.
ആത്മഹത്യാ പ്രേരണാകുറ്റം അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.
ജോലിയിൽ നിന്ന് പിരിച്ചുവിടും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി ഈ മാസം 10 നാണ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചത് മേലുദ്യോഗസ്ഥരെ ഭയപ്പെടുത്തി ജോലിയിൽ തുടരാനുള്ള ശ്രമമാണ് പെൺകട്ടിയുടേതെന്നാണ് ഹർജിക്കാരുടെ വാദം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here