ബിസിനസ് തകർച്ച; വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് അധ്യാപികയെ തീയിട്ടു

കുട്ടികൾക്ക് മുന്നിൽ വച്ച് അധ്യാപികയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. കെ ജി സുനന്ദ (50)നെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് മുന്നിൽവച്ച് തീ കൊളുത്തിയത്.
ബിസിനസ്സിൽ നഷ്ടമുണ്ടായതാണ് പങ്കാളി തീ കൊളുത്താൻ കാരണമെന്ന് പോലീസ്. ബംഗളൂരുവിൽനിന്ന് 55 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ സ്‌കൂളിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്.
ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റ സുനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനന്ദയുടെ നില ഗുരുതരമാണ്. സുനന്ദയെ തീ കൊളുത്തിയ ബിസിനസ് പങ്കാളി രേണുകാരാധ്യക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
അഞ്ചാം ക്ലാസിലെ സാമൂഹ്യ അധ്യാപികയായ സുനന്ദ ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് രേണുകാരാധ്യ ക്ലാസിലേക്ക് ഒച്ച വച്ച് കയറി വന്നത്. ആയാളോട് ക്ലാസിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടെ സുനന്ദയുടെ ശരീരത്തേക്ക് കുപ്പി തുറന്ന് എന്തോ ദ്രാവകം ഒഴിക്കുകയായിരുന്നു. തുടർന്ന് തീപ്പെട്ടി ഉരച്ച് തീയിട്ടു. പുറത്തേക്കിറങ്ങിയോടിയ കുട്ടികൾ മറ്റ് അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ രേണുകാരാധ്യ രക്ഷപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here