സ്വത്ത് തട്ടിപ്പ്; ശൈലജ കീഴടങ്ങി

shailaja

വ്യാജ വിവാഹ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളായ അഡ്വക്കേറ്റ് കെ വി ശൈലജയും ഭർത്താവ് കൃഷ്ണ കുമാറും പോലീസിന് മുന്നിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് ഡിവൈഎസ്പിയ്ക്ക് മുന്നിലാണ് രാവിലെ 10 മണിയോടെ ഇരുവരും കീഴടങ്ങിയത്.

ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി ഇരുവരും ഒളിവിലായിരുന്നു. കണ്ണൂർ തളിപ്പറമ്പിൽ പരേതനായ അമ്മാനപ്പാറയിൽ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് കേസ്.  ശൈലജയുടെ സഹോദരിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തുവെന്ന വ്യാജ രേഖ നിർമ്മിച്ചാണ് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top