ബ്ലേഡ് മാഫിയയുടെ പീഡനം; ആലപ്പുഴ സ്വദേശി ജീവനൊടുക്കി

ബ്ലെയിഡ് മാഫിയയുടെ തുടർച്ചയായ പീഡനം സഹിക്കവയ്യാതെ ആലപ്പുഴയിൽ ഒരാൾ ജീവനൊടുക്കി. ചേർത്തല, പള്ളിപ്പുറം തിരുനല്ലൂർ വല്യ പാറയിൽ പരേതനായ ഹരിദാസിന്റേയും ഓമനയുടേയും മകൻ അജിത്കുമാർ(48) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 8 മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരൂർ സ്വദേശിയിൽനിന്നു വീടു പണയം വച്ച് അജിത്ത് കുമാർ 3 ലക്ഷത്തോളം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പിന്നീട് തിരിച്ചടവു മുടങ്ങി. ഒടുവിൽ 30 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോഴാണ് അജിത്ത് കുമാർ ആത്മഹത്യ ചെയ്തതെന്നാണ ്‌സൂചന.
ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here