Advertisement

വർഷങ്ങൾക്ക് ശേഷം ജാക്കും റോസും ഒത്തുചേർന്നു; സൂപ്പർഹിറ്റായി ചിത്രങ്ങൾ

August 18, 2017
Google News 2 minutes Read
titanic jack rose reunites after years at france

ആർഎംഎസ് ടൈറ്റാനിക്ക് എന്ന ‘ഒരിക്കലും മുങ്ങാത്ത’ കപ്പലിന്റെ കഥ പറഞ്ഞ ടൈറ്റാനിക്ക് എന്ന ഒറ്റ ചിത്രം കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ പ്രണയജോഡികളാണ് ജാക്കും, റോസും. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും കപ്പലിൽ കയറാൻ ഒരവസരം കിട്ടിയാൽ വിഖ്യാത ‘ജാക്ക്-റോസ് പോസിൽ’ ഒരു ചിത്രം എടുക്കാതെ ആരുടേയും കപ്പൽ യാത്രകൾ പൂർണ്ണമാകാറില്ല.

titanic jack rose reunites after years at france

ജാക്കായി ലിയോണാർഡോ ഡികാപ്രിയോയും, റോസായി കേറ്റ് വിൻസ്ലെറ്റും തകർത്തഭിനയിച്ച ഈ ചിത്രം കണ്ട് കരയാത്തവർ ചുരുക്കം. ഇന്ന് വർഷങ്ങൾക്ക് ശേഷം അവർ ഫ്രാൻസിൽ ഒത്തുചേർന്നിരിക്കുകയാണ്.

titanic jack rose reunites after years at france titanic jack rose reunites after years at france

ഡി കാപ്രിയോയുടെ ഫ്രാൻസിലെ ആഡംബര എസ്റ്റേറ്റിലാണ് ഇരുവരുമെത്തിയത്. കാലവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഫണ്ട് റെയ്‌സിംഗ് പരിപാടിയുടെ ഭാഗമായാണ് ഇരുവരും ഫ്രാൻസിൽ എത്തിയത്.

titanic jack rose reunites after years at france titanic jack rose reunites after years at france titanic jack rose reunites after years at france titanic jack rose reunites after years at france

ടൈറ്റാനിക്കിന് ശേഷം 2008ൽ റെവല്യൂഷനറി റോഡ് എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. 1997 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രമായ ടൈറ്റാനിക്ക് 2.187 ബില്ല്യൺ യുഎസ് ഡോളറാണ് കളക്ഷനായി നേടിയത്. ബില്ല്യൺ ക്ലബിൽ കയറുന്ന ലോകത്തെ ആദ്യത്തെ ചിത്രമാണ് ടൈറ്റാനിക്ക്.

titanic jack rose reunites after years at france

1998 ലെ ഓസ്‌കാറിൽ മികച്ച ചിത്രം, സംവിധായകൻ, ഛായാഗ്രഹണം, ഗാനം എന്നിവയടക്കം 11 അവാർഡുകളാണ് ചിത്രം തൂത്തുവാരിയത്. ഇതിന് പുറമേ അമാൻഡ പുരസ്‌കാരം, ബ്ലൂ റിബൺ പുരസ്‌കാരം, ബ്രിറ്റ് അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി. ചിത്രത്തിലെ ‘ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനത്തിന് ഗ്രാമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

titanic jack rose reunites after years at france

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here