ഡാമുകളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു

water level decreases in dam mullaperiyar committee to inspect dam today

ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ 5 മുതൽ 10 മീറ്റർ വരെ കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയിൽ അറിയിച്ചു. മഴയുടെ ലഭ്യത ഈ വർഷം 27 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

ജൂൺ ഒന്നു മുതൽ ഈ മാസം 9 വരെയുള്ള കണക്കനുസരിച്ചാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ജലവിനിയോഗവും സംരക്ഷണവും കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.

ജലവിതരണ പൈപ്പുകളിലെ ചോർച്ചയും കനാലുകളിൽനിന്നുള്ള ജലനഷ്ടവും ഒഴിവാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിച്ച് വരികയാണ്. അതിന്റെ ഭാഗമായി പഴകിയതും നിലവാരം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റിസ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്.

water level decreases in dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top