Advertisement

‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്’; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു

2 hours ago
Google News 2 minutes Read
CONGRESS

ജിഎസ്ടി പരിഷ്‌കാരത്തിനെതിരായ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല’ എന്നായിരുന്നു പോസ്റ്റ്. ബിഹാറിനെ മുഴുവന്‍ അപമാനിക്കുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.

പുകിയലയ്ക്കും പുകയില ഉൽപ്പന്നങ്ങൾക്കും 40 ശതമാനം ജിഎസ്ടി ചുമത്തിയപ്പോൾ ബിഡിക്ക് 18 ശതമാനമായി കുറച്ചത് ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നാണ് കോൺഗ്രസ് വ്യാഖ്യാനം. ഇതിനെതിരെയാണ് കേരള ഘടകം എക്സിൽ പോസ്റ്റിട്ടത്. എന്നാൽ പരിഹാസ പോസ്റ്റ് കോൺഗ്രസിന് തന്നെ വിനയായി

പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി രംഗത്തെത്തി. ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിച്ചു, ഇപ്പോള്‍ മുഴുവന്‍ ബിഹാറിനും സംഭവിച്ച അപമാനം – ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ സ്വഭാവം അത് രാജ്യത്തിന് മുന്നില്‍ ആവര്‍ത്തിച്ച് തുറന്നുകാട്ടപ്പെടുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എക്‌സില്‍ കുറിച്ചു.

വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി പിയുഷ് ഗോയലും രംഗത്തെത്തി. കോണ്‍ഗ്രസിന്റെ തനി സ്വഭാവമാണ് പുറത്തുവരുന്നത്. ആദ്യം പ്രധാനമന്ത്രിയുടെ അമ്മയെ ആക്ഷേപിച്ചു.ഇപ്പോള്‍ ബിഹാര്‍ ജനതയെ ആക്ഷേപിച്ചു. നാളെ ആരെ അക്ഷേപിക്കും എന്നറിയില്ല.ഗാന്ധി കുടുംബത്തിന് അധികാരം നഷ്ടപ്പെട്ടതിന്റെ അസ്വസ്ഥത – അദ്ദേഹം പറഞ്ഞു.

Story Highlights : Congress Kerala unit’s tweet mocking Bihar and bidis under GST reforms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here