Advertisement

‘കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോൺഗ്രസ്‌ നികുതി ഈടാക്കി, GST പരിഷ്കരണം കോടിക്കണക്കിന് ജനങ്ങളെ സഹായിക്കാൻ’; പ്രധാനമന്ത്രി

2 hours ago
Google News 1 minute Read

ജിഎസ്ടി പരിഷ്കരണത്തിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ആളുകളെ സഹായിക്കാനാണ് ജിഎസ്ടി പരിഷ്കരണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ഈ പരിഷ്കരണം. നികുതിയിൽ വൻ ഇളവുകൾ വന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

GST യിൽ പ്രതിപക്ഷത്തിനെതിരെയും പ്രധാനമന്ത്രി വിമർശനമുയർത്തി. കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോൺഗ്രസ്‌ നികുതി ഈടാക്കി. UPA സർക്കാർ സ്വീകരിച്ചത് മധ്യവർഗ വിരുദ്ധ മനോഭാവം. ജി എസ് ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരമാകും. ആരോഗ്യ ഇൻഷുറൻസ് നികുതി കുറച്ചു. എൻഡിഎ സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും. രാജ്യത്ത് ഉപഭോഗവും വളർച്ചയും കൂടും. വികസിത ഭാരതത്തിനായി കോപ്പറേറ്റീവ് ഫെഡറലിസം കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടി മാത്രമല്ല എൻഡിഎ സർക്കാർ ആദായനികുതിയും കുറച്ചു. ഇത്തരം പരിഷ്കരണങ്ങൾ രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കും. മറ്റുള്ളവരെ ആശ്രയിക്കുമ്പോൾ രാജ്യം വലിയ വേഗതയിൽ പുരോഗതി നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Narendra modi replys to gst slab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here