വനിതാ കമ്മീഷൻ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയെടുത്തു

kwc (1)

പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ മോശം പരാമർശത്തിൽ വനിതാ കമ്മീഷൻ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയെടുത്തു. എംഎൽഎയുടെ നടപടിയിൽ വിഷമമുണ്ടെന്നും ഇത്തരമൊരു അവസ്ഥ ഒരു പെൺകുട്ടിയ്ക്കും ഉണ്ടാകരുതെന്നും നടി വനിതാകമ്മീഷനോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട പെൺകുട്ടിയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തെ നിസ്സാരവൽക്കരിക്കുകയും പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ പി സി ജോർജ് പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുക്കുമെന്ന് വ്യക്തമാക്കിയ വനിതാ കമ്മീഷനെതിരെയും പി സി ജോർജ് വിമർശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top