ഹാനി നാദിറിനും നൂർജഹാനും ഇത് സ്വപ്‌ന സാഫല്യം

SUDAN BOY MEETS MOTHER

21 വയസുകാരനായ സുഡാനി ഹാനി നാദർ മെർഗണി തന്റെ ഉമ്മയായ മലയാളി നൂർജഹാനെ 17 വർഷത്തിന് ശേഷം വെള്ളിയാഴ്ച ഷാർജ എയർപോർട്ടിൽവെച്ചു തിരിച്ചു കിട്ടി . പാകിസ്താനി വ്യവസായിയായ തൽഹ ഷായാണ് നൂർജഹാന് ഇങ്ങോട്ടുള്ള യാത്രാ ചിലവ് നൽകിയത്.

വർഷങ്ങൾക്ക് മുമ്പ് ഉമ്മയുമായി പിണങ്ങി സുഡാനിയായ പിതാവ് സുഡാനിലേക്ക് മടങ്ങുമ്പോൾ സ്‌കൂളിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതാണ് ഹാനി നാദർ മെർഗണിയെ. എന്നെങ്കിലുമൊരിക്കൽ തന്റെ മകനെ കാണണമെന്ന നൂർജഹാന്റെ പ്രാർഥന സഫലമായത് ഇപ്പോഴാണ്.

കേരളത്തിലെ തന്റെ വേരുകൾ അന്വേഷിച്ചിരുന്ന ഹാനി കഴിഞ്ഞ മാസം ദുബൈയിലേക്ക് സുഡാനിൽ നിന്ന് പറന്നെത്തുകയായിരുന്നു. ഹനിയുടെ സഹോദരി ഷമീറ ദുബൈയിൽ ഒരു സ്റ്റേഷനറി കടയിലാണ് ജോലി ചെയ്തിരുന്നത്. ദുബായിലെ കരാമയിലായിരുന്നു ഇവർ. കോഴിക്കോട് ജനിച്ച ഹാനി ഇന്ത്യക്കാരനായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ക്രൂരമായി പെരുമാറുന്ന പിതാവിന്റെയും രണ്ടാനമ്മയുടെയും അടുത്തേക്ക് മടങ്ങാൻ ഹാനിയ്ക്ക് ഉദ്ദേശമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top