വിദേശ മൊബൈല്‍ നമ്പരില്‍ നിന്ന് യുപിഐ ഉപയോഗിച്ച് പണമയക്കുന്നതെങ്ങനെ? വിശദമായി അറിയാം

ഇന്ത്യക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താനും പണം അക്കൗണ്ടിലേക്ക് സ്വീകരിക്കാനും കഴിയുന്ന ഇന്റര്‍ഫേസാണ് യുപിഐ. ഇന്‍സ്റ്റന്റായി പണം അയയ്ക്കാനും സ്വീകരിക്കാനും ഇത്രയേറെ എളുപ്പമുള്ള മാര്‍ഗങ്ങള്‍ വളരെ അപൂര്‍വമാണ്. 2023ല്‍ ആര്‍ബിഐ പ്രവാസികളുടെ എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്ക് യുപിഐ സേവനം ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. 2025 ജൂണ്‍ 25-ന് IDFC ഫസ്റ്റ് ബാങ്ക് വിദേശ മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ചും യുപിഐ സേവനം ഉപയോഗിക്കാമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോംഗ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുഎഇ, യുകെ, യുഎസ്എ എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ IDFC ഫസ്റ്റ് ബാങ്ക് എന്‍ഐര്‍ഐ ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗിക്കാമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. യുഎസ്, യുകെ, കാനഡ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളില്‍ യുപിഐ സേവനം ലഭ്യമാകുമെന്ന് ഐസിഐസിഐ ബാങ്കും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ബാങ്കുകള്‍ ഈ സേവനം നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവരികയാണ്. (How Non-Resident Indians Can Use UPI With Foreign Mobile Numbers)
ഇത് എങ്ങനെ ചെയ്യാമെന്ന് വിശദമായി പരിശോധിക്കാം.
ഇതിനായി ആദ്യം നിങ്ങളുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
യുപിഐ സേവനം ഉപയോഗിക്കാനാകുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തിരഞ്ഞെടുത്ത് പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യുക.
താഴെപ്പറയുന്ന ആപ്ലിക്കേഷനുകള്‍ അന്താരാഷ്ട്ര നമ്പരുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ്.
Read Also: യുഎസ് വോളിയില്‍ പ്രതീക്ഷയോടെ മലയാളി വിദ്യാര്‍ഥി
ഫെഡറല്‍ ബാങ്ക്- ഫെഡ് മൊബൈല്‍
ഐസിഐസിഐ ബാങ്ക്- ഐമൊബൈല്‍
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- ഭീം ഇന്‍ഡസ് പേ
സൗത്ത് ഇന്ത്യന്‍ ബാങ്ക് – എസ്‌ഐബി മിറര്‍ പ്ലസ്
എയു സ്മാള്‍ ഫിനാന്‍സ് ബാങ്ക്- ഭീം എയു
ഭീം
ഫോണ്‍ പേ
തുടര്‍ന്ന് ആപ്പ് തുറന്ന് നിങ്ങളുടെ അന്താരാഷ്ട്ര അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് പുതിയ യുപിഐ ഐഡിയും പിന്‍ നമ്പരും സെറ്റ് ചെയ്യുക. ശേഷം ഇത് ആപ്പ് വഴി വളരെ എളുപ്പത്തില്‍ പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം.
Story Highlights : How Non-Resident Indians Can Use UPI With Foreign Mobile Numbers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here