Advertisement

കേരള ക്രിക്കറ്റ് ലീഗ് : കന്നി കിരീടത്തില്‍ മുത്തമിട്ട് കൊച്ചി ബ്ലൂടൈഗേഴ്സ്

4 hours ago
Google News 1 minute Read

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം ചൂടി കൊച്ചി ബ്ലൂടൈഗേഴ്സ്. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ കൊല്ലത്തെ 106 റണ്‍സിന് പുറത്താക്കിയാണ് കിരീടം സ്വന്തമാക്കിയത്.

സെമി ഫൈനല്‍ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനം കാഴ്ച്ചവച്ച കൊല്ലം സെയ്ലേഴ്സിന് കലാശപ്പോരാട്ടത്തില്‍ നിരാശയായിരുന്നു ഫലം. കൊച്ചിയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ കൊല്ലത്തിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. സെമിയിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ കൊല്ലത്തിന് 86 റണ്‍സില്‍ എത്തുമ്പോഴേക്കും സുപ്രധാനമായ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. കൊല്ലത്തിന്റെ മുന്‍നിര താരങ്ങളായ സച്ചിന്‍ ബേബി (17), വിഷ്ണു വിനോദ് (10), അഭിഷേക് നായര്‍ (13), എന്നിവര്‍ക്കാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല.

കൊച്ചിയുടെ ഓരോ നേട്ടത്തിലും സഞ്ജു സാംസണിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. എന്നാല്‍, ഏഷ്യ കപ്പിനായുള്ള ഇന്ത്യന്‍ ടീമിലേക്കു വിളി വന്നോതോടെ സഞ്ജു മടങ്ങി. എങ്കിലും, ഫൈനലില്‍ കൊച്ചിയുടെ മാറ്റ് ഒട്ടും കുറക്കാതെ തന്നെ താരങ്ങള്‍ ബാറ്റ് വീശി. കൊച്ചി ഓപ്പണര്‍ വിനൂപ് മനോഹരന്‍ 30 പന്തില്‍ നിന്നും നാല് സിക്‌സറുകളും, ഒന്‍പത് ബൗണ്ടറികളും ഉള്‍പ്പെടെ അടിച്ച് കൂട്ടിയത് 70 റണ്‍സായിരുന്നു. അല്‍ഫി ഫ്രാന്‍സിസ് ജോണ്‍ പുറത്താകാതെ കൊച്ചിക്കായി 47 റണ്‍സുണ്‍ നേടി. അതേസമയം, നീലപ്പടയുടെ ജെറിന്‍ പി. എസ് നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 21 റണ്‍സ് വഴങ്ങികൊണ്ട് 3 വിക്കറ്റുകള്‍ വീഴ്ത്തി. കൊച്ചിക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയ വിനൂപ് മനോഹരന്‍ കളിയിലെ താരവുമായി.

Story Highlights : Kerala Cricket League: Kochi Blue Tigers wins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here