‘മനസാക്ഷിയില്ലാത്ത ഭീകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രി; സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടും പ്രതികരിക്കാന്‍ തയ്യാറായില്ല’; കെ സുധാകരന്‍

മനസാക്ഷിയില്ലാത്ത ഭീകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വി എസ് സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ട് പോലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് വിമര്‍ശനം. സുജിത്തിന് മര്‍ദനം ഏല്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കും വരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരും – കെ സുധാകരന്‍ പറഞ്ഞു.
ഈ പൊലീസ് ഉദ്യോഗസ്ഥന്‍മാരെ അര്‍ഹിക്കുന്ന നടപടിക്ക് വിധേയരാക്കണം. ഒരു സംശയവും വേണ്ട. ഇല്ലെങ്കില്‍ എവിടം വരെ ഫൈറ്റ് ചെയ്യാന്‍ പറ്റുമോ അവിടം വരെ ഞങ്ങള്‍ ലീഗലി ഫൈറ്റ് ചെയ്യും. മനുഷ്യത്വം തൊട്ടുതെറിപ്പിക്കാത്ത ഒരു ഭീകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിന്റെ തെളിവാണ് സുജിത്ത് – അദ്ദേഹം പറഞ്ഞു.
അതേസമയം, കുന്നംകുളത്തെ മൂന്നാംമുറയില്‍ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സസ്‌പെന്‍ഷന്‍ നടപടിയില്‍ തൃപ്തനല്ലെന്ന് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത് വിഎസ് ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഐഎം സെല്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സുജിത്ത് വി എസിനെ സന്ദര്‍ശിച്ചു.
സമരം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യം അടക്കം ആഭ്യന്തര വകുപ്പിന്റെ കയ്യിലുണ്ടായിട്ടും പൊലീസുകാരെ സംരക്ഷിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
Story Highlights : K Sudhakaran against Police brutality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here