Advertisement

ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്തു

5 hours ago
Google News 1 minute Read

ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് 8 വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ഏഷ്യാകപ്പ് നേട്ടം. ദില്‍പ്രീത്, സുഖ്ജീത്, അമിത് രോഹിദാസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് കിരീടനേട്ടമാണിത്. ഇതോടെ അടുത്ത ലോകകപ്പിനും ഇന്ത്യ യോഗ്യത ഉറപ്പിച്ചു.

മത്സരം ആരംഭിച്ച് ആദ്യ സെക്കന്റില്‍ തന്നെ ഇന്ത്യ ആദ്യ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം ക്വാര്‍ട്ടറില്‍ എത്തുമ്പോഴേക്കും ലീഡ് രണ്ടാക്കി. ഫസ്റ്റ് ഹാഫ് തീരുമ്പോള്‍ 2 – 0 ന് ഇന്ത്യ മുന്നിലായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ വീണ്ടും ഗോള്‍ നേടി. ഇതോടെ കൊറിയ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. നാലാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോളും നേടി. പിന്നാലെ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും കരകയറാനായില്ല.

ടൂര്‍ണമെന്റിലുടനീളം അതിഗംഭീര പെര്‍ഫോമന്‍സാണ് ഇന്ത്യ കാഴ്ച വച്ചത്. 39 ഗോളുകളാണ് ടൂര്‍ണമെന്റില്‍ നേടിയത്.

Story Highlights : India wins Asia Cup hockey title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here