കുമാരനാശാന്റെ ‘കരുണ’യുമായി കാളിദാസ കലാകേന്ദ്രം

കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യം കരുണയുടെ സ്വതന്ത്ര നാടകാവിഷ്‌കാരവുമായി കാളിദാസ കലാകേന്ദ്രം. ഇ. എ രാജേന്ദ്രൻ സംവിധാനം
നിർവഹിക്കുന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഈ വർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാവ് ഹേമന്ത് കുമാർ ആണ്.

WhatsApp Image 2017-08-19 at 09.36.35

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 57ആമത് നാടകമാണ് കരുണ. നാടകത്തിന്റെ ആദ്യാവതരണം അരങ്ങേറിയത് കഴിഞ്ഞ ഓഗസ്റ്റ് 09 ന് കേരളാ സംഗീത നാടക അക്കാദമിയുടെ തൃശ്ശൂരിലുള്ള റീജിണൽ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ ആയിരുന്നു.

WhatsApp Image 2017-08-19 at 09.36.35 (1)മഞ്ജു റെജി, ജീവൻ കണ്ണൂർ, ഷിനിൽ വടകര, പേരൂർ സലിം കുമാർ, സന്ദീപ് നിലമ്പൂർ, തുടങ്ങിയവരാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രംഗപടം ഒരുക്കിയിരിക്കുന്നത് സുജാതൻ ആണ്. വസ്ത്രാലങ്കാരം സന്ധ്യാ രാജേന്ദ്രൻ. നാടകം നിർമ്മിച്ചിരിക്കുന്നത് വിജയകുമാരി ഒ മാധവൻ, നടൻ മുകേഷ്, ദിവ്യദർശൻ എന്നിവരാണ്. മലയാള നാടകവേദിയിലെ പകരം വെക്കാൻ ഇല്ലാത്ത നാടകാചാര്യൻ ഒ. മാധവൻ 1963 ൽ സ്ഥാപിച്ചതാണ് കാളിദാസ കലാകേന്ദ്രം.

WhatsApp Image 2017-08-19 at 09.36.33

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top