Advertisement

പി വി അൻവറിന്റെ ചെക്ക് ഡാം പൊളിച്ച് നീക്കാൻ ഉത്തരവ്

August 19, 2017
0 minutes Read
p v anvar

നിലമ്പൂർ എംഎൽഎ പി വി അൻവർ ഊർങ്ങാട്ടേരി പഞ്ചായത്തിൽ കക്കാടം പൊയിലിൽ നിർമ്മിച്ച ചെക്ക് ഡാം പൊളിച്ച് മാറ്റാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് ഡാം പൊളിക്കാൻ കളക്ടർ അമിത് മീണ ഉത്തരവ് നൽകി.

നേരത്തേ ഡാം പൊളിച്ച് നീക്കാൻ പൊതുമരാമത്തിന് കളക്ടർ ഉത്തരവ് നൽകിയിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. ഡാം പൊളിച്ച് നീക്കാൻ ആവശ്യമായ സാങ്കേതിക സംവിധാനമില്ലെന്ന കാരണം പറഞ്ഞാണ് നടപടിയെടുക്കാൻ വൈകിച്ചത്. ഇതോടെ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് ഉത്തരവ് കൈമാറിയതായി കളക്ടർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top