അഭിപ്രായ ഭിന്നത; ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ രാജിവച്ചു

trump advisor steve bannon resigned

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ രാജിവച്ചു. ബാനൻ വൈറ്റ് ഹൗസ് വിടുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജിവാർത്ത പുറത്തുവന്നത്.

ട്രംപുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലാണ് ബാനന്റെ രാജി. വൈറ്റ് ഹൗസിലെ പ്രധാന നയതന്ത്ര വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ രാജിക്കായി വൈറ്റ് ഹൗസിൽ നിന്നു സമ്മർദ്ദമുണ്ടായിരുന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന്റെ രാജി വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

trump advisor steve bannon resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top