ഹാദിയ- അഖില കേസ്; എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

hadiya case hadiya case supreme court observations state govt gives affidavit in sc on Hadiya case sc to consider hadiya case again

ഹാദിയയുടെ മതം മാറ്റ കേസില്‍ എന്‍ഐഎകൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്..

ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് അബൂബക്കറെ പ്രതിചേര്‍ത്താണ് കേസ്. മത സൗഹാര്‍ദ്ദം തകര്‍ക്കല്‍, ഇതര മതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഹാദിയ എന്ന അഖിലയുടെ വിവാഹവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു. കേസെടുത്ത കൊച്ചി യൂനിറ്റ് എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ഹാദിയയുടെ സുഹൃത്തായ ജസീനയുടെ പിതാവ് പെരുന്തല്‍മണ്ണ സ്വദേശി അബൂബക്കറെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മത സൗഹാര്‍ദ്ദം തകര്‍ക്കല്‍, ഇതര മതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഖില സേലത്ത് ബിഎച്ച്എംഎസ് പഠിക്കുന്നതിനിടെയാണ് മതം മാറുന്നത്.  മതം മാറിയ അഖില ഹാദിയ എന്ന പേര് സ്വീകരിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ  അച്ഛന്‍ അശോകന്‍ പരാതി നല്‍കി. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്. കേസ് നടക്കുന്നതിനിടെ  ഷെഫീന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിച്ചതായി ഹാദിയ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി വിവാഹം റദ്ദു ചെയ്ത് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു.  ഇത് ചോദ്യം ചെയ്ത് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു.  ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സുപ്രീം കോടതി എന്‍ഐഎയ്ക്ക് വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top