മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന് മോഡി

modi modi to visit poonthura today prime minister UAE Oman tour on Feb 10

ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള യാത്രയില്‍ സര്‍ക്കാര്‍ താമസ സൗകര്യം ഒഴിവാക്കി പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്ന മന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രി മോഡി. സര്‍ക്കാര്‍ താമസ സൗകര്യം ലഭ്യമാണെങ്കില്‍ പഞ്ച നക്ഷത്ര സൗകര്യം ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതായാണ് സൂചന.

ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും, പൊതുമേഖല സ്ഥാപനങ്ങളുടെ കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരോ ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top