മോഡിയെ കാണ്മാനില്ല; പോസ്റ്ററുകളുമായി സ്വന്തം മണ്ഡലം

modi (1)

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മോഡിയുടെ മണ്ഡലമായ വാരണസിയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാനില്ലെന്ന പോസ്റ്ററുകൾക്ക് പിന്നാലെയാണ് മോഡിയെയും കാണാനില്ലെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡിയുടെ ചിത്രമടങ്ങുന്ന പോസ്റ്ററിൽ മോഡിയ്‌ക്കെതിരായ ആരോപണവുമുണ്ട്.

മോഡിയെ അവസാനമായി മണ്ഡലത്തിൽ കണ്ടത് മാർച്ച് നാല് മുതൽ ആറ് വരെ നടന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്. അദ്ദേഹത്തെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ മിസ്സിംഗ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ചയോടെ പോലീസ് എത്തി ഇത് നീക്കം ചെയ്തു. മണ്ഡലത്തിലെ നിസ്സാഹായരായ ജനങ്ങൾ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top