മുസാഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി; 23മരണം. അട്ടിമറിയെന്ന് സംശയം

derail

മുസാഫര്‍ നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്  സംഭവം. അപകത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.വൈകിട്ട് 5.40നാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെട്ടത്. 14 കോച്ചുകളാണ് പാളം തെറ്റിയത്.

സംഭവ സ്ഥലത്തേക്ക് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എത്തിയിട്ടുണ്ട്.അപകടം അട്ടിമറിയാണെന്ന് സംശയിക്കുന്നു. കേന്ദ്ര റെയില്‍വേ മന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അപകടത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു.

derail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top