ബിപിന്‍ റാവത്തും, രാംനാഥ് കോവിന്ദും അതിര്‍ത്തിയില്‍

bibin rawat

ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും, രാഷ്ട്രപതി രാംനാഥ് കോവിന്ദും അതിര്‍ത്തിയില്‍. മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി ഇന്ന് ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തും.സ്വാതന്ത്ര്യദിനത്തില്‍ ലഡാക്കിലെ പാങോങ് തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും, ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് കരസേനാ മേധാവിയുടേയും, രാഷ്ട്രപതിയുടേയും സന്ദര്‍ശനം.

രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. കാശ്മീരി അതിര്‍ത്തി പ്രദേശമായ ലേയിലാണ് അദേഹമെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top