ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം എമ്മാ സ്റ്റോണിന്

emma stone highest paid actress

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒന്നാം സ്ഥാനം ഹോളിവുഡ് താരം എമ്മാ സ്‌റ്റോണിന്. ഫോബ്‌സ് മാസികയാണ് ഇക്കാര്യം സമ്പന്ധിച്ച് വാർത്ത പുറത്തുവിട്ടത്.

28 കാരിയായ എമ്മ സ്റ്റോൺ കഴിഞ്ഞ ജൂൺ വരെ മാത്രം സമ്പാദിച്ചത് 260 ലക്ഷം ഡോളറാണ്. ലാ ലാ ലാൻഡിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് എമ്മാ സ്റ്റോൺ.

255 ലക്ഷം ഡോളർ സ്വന്തമാക്കിയ ജെനിഫർ അനിസ്റ്റനാണ് പ്രതിഫലക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ജെനിഫർ ലോറൻസാണ്. കഴിഞ്ഞ വർഷം ആദ്യ പത്തിൽ ഇടം നേടിയ ദീപിക പദുക്കോണാകട്ടെ ഇത്തവണ പട്ടികയിൽ ഇടം നേടിയില്ല.

emma stone highest paid actress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top