Advertisement

‘വിവരങ്ങൾ കൈമാറി’; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മോശം സന്ദേശം അയക്കുന്നുവെന്ന പരാതിയിൽ ഉറച്ച് വനിതാ SIമാർ

12 hours ago
Google News 2 minutes Read

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാട്സ്ആപ്പിൽ മോശം സന്ദേശം അയക്കുന്നുവെന്ന് പരാതിയിൽ ഉറച്ച് വനിതാ എസ്ഐമാർ. ആരോപണ വിധേയനായ എഐജി വിജി വിനോദ് കുമാറിന്റെയും വനിതാ എസ് ഐ. മാരുടെയും മൊഴി എടുക്കും. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പ് തല നടപടിയോ ഉണ്ടാകും.

എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. ഗൂഢാലോചന എന്ന പരാതിയുമായി എഐജിയും ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഡിഐജി അജിതാ ബീഗം രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പോഷ് നിയമപ്രകാരമുള്ള അന്വേഷണം നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ്‌ മെറിൻ ജോസഫിന് അന്വേഷണം ചുമതല നൽകിയത്.

Read Also: ‘രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കൂടി കേൾക്കണം, വിശദീകരണം വരേണ്ടതുണ്ട്’; കോൺഗ്രസ് നേതാക്കൾ

ണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാൻ അജിതാ ബീഗം പോലീസ് മേധാവിയോട് ശുപാർശ ചെയ്തത്. അതേസമയം പരാതി തള്ളി എഐജി വിജി വിനോദ് കുമാർ രം​ഗത്തെത്തിയിരുന്നു. പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് ആരോപിച്ച് വി ജി വിനോദ് കുമാർ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മോശം സന്ദേശം അയച്ചിട്ടില്ലെന്നും പരാതിയിൽ വിശദീകരിക്കുന്നു.

Story Highlights : Women SIs insist on complaint that senior police officer sending bad messages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here