ഐഐടി എൻട്രൻസ് അടുത്ത വർഷം മുതൽ പൂർണമായും ഓൺലൈനിൽ

IIT entrance to be made online

ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് അടുത്ത വർഷം മുതൽ പൂർണമായും ഓൺലൈനാവുന്നു. ഐഐടികളിലേക്കുള്ള അഡ്മിഷൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷൻ ബോർഡിന്റെ (ജാബ്) ഞായറാഴ്ച്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഈ വർഷം നടന്ന ജെഇഇ മെയിൻസ് പരീക്ഷയ്ക്ക് 13 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. ഇതിൽ പത്ത് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഓൺലൈനായി പരീക്ഷ എഴുതിയത്. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയ 2.20 ലക്ഷം പേരാണ് പിന്നീട് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതിയത്.

 

IIT entrance to be made online

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top