മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

train accident

മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായ നാല് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.സീനിയര്‍ ഡിവിഷണല്‍ എഞ്ചിനയര്‍ അടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍.ഒരാളെ സ്ഥലംമാറ്റി.  രണ്ടുപേര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി. റെയില്‍വേയുടെ വടക്കന്‍ മേഖല റെയില്‍വേ മാനേജര്‍, ദില്ലി ഡിവിഷണല്‍ മാനേജര്‍ എന്നിവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.   അശ്രദ്ധകൊണ്ടുള്ള മരണം, സ്വത്തുക്കള്‍ക്ക് നാശനഷ്‌ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചമുത്തിയത്.

അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോയതാണ് അപകട കാരണമെന്ന് റെയില്‍വേ കണ്ടെത്തിയിരുന്നു.  ട്രാക്കുകളില്‍ പണി നടക്കുന്ന വിവരം അറിയാതിരുന്ന  ലോക്കോ പൈലറ്റ് അറ്റക്കുറ്റപ്പണി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതാണ് അപകട കാരണം. അപകടത്തില്‍ 23 പേരാണ് ഇന്നലെ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top