അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചു

ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി യു.എസ്.എസ് ജോണ്‍ മക്കൈന്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചു. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അപകടത്തില്‍ പത്ത് നാവികരെ കാണാതായി. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ 5.24ഓടെയായിരുന്നു അപകടം. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.കൂട്ടിയിടിയില്‍ സിംഗപ്പൂര്‍ തുറമുഖത്തിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.ഓയില്‍ ചോര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള അമേരിക്കന്‍ ഹെലികോപ്റ്ററുകളും സിംഗപ്പൂര്‍ നേവിയും മലേഷ്യന്‍ നാവികസേനയും സംയുക്തമായി നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here