ഇതൊരു മലയാള നടിയാണ് !! ആരെന്ന് മനസ്സിലായോ ?!

swetha menon in different look

ഒറ്റ നോട്ടത്തിൽ ഒരു വൃദ്ധൻ, എല്ലെങ്കിൽ വൃദ്ധനായി വേഷമിട്ട ഒരു പുരുഷൻ. അതിൽ കൂടുതലൊന്നും തോന്നില്ല ഈ ചിത്രം കണ്ടാൽ. എന്നാൽ ഈ വൃദ്ധന്റെ വേഷത്തിൽ എത്തിയിരിക്കുന്നത് ഒരു സ്ത്രീയാണ് !!

ചലച്ചിത്ര താരം ശ്വേതാ മേനോനാണ് ഈ വൃദ്ധന്റെ വേഷത്തിൽ എത്തിയിരിക്കുന്നത്. നവാഗതനായ രഞ്ജിലാൽ ദാമോദരൻ സ്വിധാനം ചെയ്ത നവൽ എന്ന ജുവൽ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ശ്വേതയുടെ ഈ മേക്കോവർ.

ഹോളിവുഡിലും മറ്റും വ്യാപകമായ പ്രോസ്‌തെറ്റിക് മേക്കപ്പ് സാങ്കേതികതയാണ് എം ജെ റോഷൻ ചിത്രത്തിലെ രൂപമാറ്റങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്. മുഖം മാറ്റിമറിക്കുമ്പോഴും യഥാർത്ഥ ഭാവങ്ങൾ നഷ്ടപ്പെടാതെ അവതരിപ്പിക്കാനാവുമെന്നതാണ് ഇത്തരം മേക്കപ്പിന്റെ സവിശേഷത. ശ്വേതയുടെ ഈ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

ചിത്രത്തിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അതിലാണ് ശ്വേതയുടെ കഥാപാത്രം എന്തിനാണ് വേഷം മാറുന്നതെന്ന് വ്യക്തമാക്കുന്നത്.

swetha menon in different look

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top