ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

dileep dileep case round up major irregularity in dileep jail visit

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.അതേസമയം റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ദിലീപിനെ അങ്കമാലി മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്റെ ജാമ്യാപേക്ഷ കോടതിയിലെത്തിയെങ്കിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ അസൗകര്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ  പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇത് തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തുന്നത്. പ്രതിഭാഗം വാദവും പ്രോസിക്യൂഷന്‍ വാദവും ഇന്നുണ്ടാകും. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ തന്നെയാണ് പ്രോസിക്യൂന്‍ തീരുമാനം.  ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ദിലീപിന് ജാമ്യം നല്‍കരുതെന്ന് സ‍ര്‍ക്കാ‍റും ആവശ്യപ്പെടും.

പ്രോസിക്യുഷനു വേണ്ടി ഡയറക്ടർ ജനറൽ  സി. ശ്രീധരൻ നായരും ദിലിപിനു വേണ്ടി സീനിയർ അഭിഭാഷകൻ ബി രാമൻപിള്ളയും ഹാജരാവും . ജസ്റ്റീസ് സുനിൽ തോമസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്

dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top