Advertisement

സംവിധായകൻ ആവശ്യപ്പെട്ടു, താനതിന് തയ്യാറായി : ഷംന കാസിം

August 22, 2017
1 minute Read
shamna kasim about bold move in new film

സംവിധായകൻ ആവശ്യപ്പെട്ടതുകൊണ്ട് പുതു ചിത്രത്തിനായി തല മുണ്ഡനം ചെയ്തിരിക്കുകയാണ് ഷംന കാസിം. വളരെ ചുരുക്കം നടിമാർ മാത്രം തയ്യാറാകുന്ന സാഹസത്തിനാണ് ഷംന കാസിം തയ്യാറായിരിക്കുന്നത്.

സംഭവത്തെ കുറിച്ച് ചോദിച്ചവരോട് ഷംന പറഞ്ഞതിങ്ങനെ – ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് തല മൊട്ടയടിച്ചത്. അതിൽ എനിക്കൊട്ടും മനഃസാക്ഷിക്കുത്തില്ല. സംവിധായകനിലും തിരക്കഥയിലും എനിക്ക് വിശ്വാസമുണ്ട്. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ശശികുമാറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയാറായിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാൻ സാധിക്കില്ല.

തല ഷേവ് ചെയ്ത ചില രംഗങ്ങൾ ചിത്രത്തിലുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്നത് സസ്‌പെൻസാണ്. എന്നും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് സംതൃപ്തിയാണ്. രണ്ടാമതൊന്ന് ആലോചിച്ചില്ല. തല മൊട്ടയടിക്കണം എന്ന് പറയുമ്പോൾ എല്ലാവരും രണ്ടാമതൊന്ന് ആലോചിക്കും. പക്ഷെ ഞാൻ ആലോചിച്ചത്, ഈ അടുത്ത കാലത്ത് എനിക്ക് ഡാൻസ് പ്രോഗ്രാമോ മറ്റോ ഉണ്ടോ എന്ന് മാത്രമാണ്. വളരെയധികം പ്രതീക്ഷയോടെയാണു കൊടിവീരൻ എന്ന ചിത്രം ചെയ്യുന്നതെന്നും ഷംന പറയുന്നു.

shamna kasim about bold move in new film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top