ഷംന കാസിം അമ്മയാകാന്‍ ഒരുങ്ങുന്നു; സന്തോഷ വാര്‍ത്ത പങ്കുവച്ച് താരം

താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന ഇക്കാര്യം അറിയിച്ചത്. ( shamna kasim is set to become a mother)
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ഷംന വിവാഹിതയായത്. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം കഴിച്ചത്. ദുബായില്‍ വച്ചായിരുന്നു വിവാഹം.
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം മലയാള സിനിമയിലെത്തുന്നത്. കോളേജ് കുമാരന്‍, ശ്രീ മഹാലക്ഷ്മി, ചട്ടക്കാരി, ആറ് സുന്ദരിമാരുടെ കഥ, ആനക്കള്ളന്‍, മാര്‍ക്കോണി മത്തായി, മധുരരാജ തുടങ്ങി ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ഷംന അഭിനയിച്ചിട്ടുണ്ട്.
Story Highlights: shamna kasim is set to become a mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here