ദീപിക ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും; ആശംസകളുമായി സോഷ്യൽ മീഡിയ

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ദീപികയും രണ്‍വീറും ചേര്‍ന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്.
സന്തോഷ വാർത്ത പങ്കുവച്ചതോടെ ദീപികയ്ക്കും രൺവീറിനും സോഷ്യൽ മീഡിയയിൽ ആശംസാപ്രവാഹമാണ്. സെലിബ്രിറ്റികൾ അടക്കം താരദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.. സെപ്തംബറോടു കൂടിയായിരിക്കും കുഞ്ഞിന്റെ ജനനം.
2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുന്നത്.
ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി.
Story Highlights: Deepika Padukone, Ranveer Singh announce pregnancy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here