വരാപ്പുഴ പീഡനക്കേസ്; ശോഭാ ജോണിന് 18 വർഷവും, ജയരാജന് 11 വർഷവും തടവ്

sobha john gets 18 years and jayarajan nair gets 11 years of jail sentence

വരാപ്പുഴ പീഡനക്കേസിൽ ശോഭാ ജോണിന് 18 വർഷം തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും ശോഭാ ജോണിന് മേൽ ചുമത്തിയിട്ടുണ്ട്. അതേസമയം ജയരാജൻ നായരെ 11 വർഷം കഠിന തടവിന് കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിനു കൈമാറി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണു കേസ്.

പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായിരുന്നു മുഖ്യപ്രതി ശോഭ ജോൺ. പെൺകുട്ടിയുടെ സഹോദരിയും സഹോദരീഭർത്താവുമടക്കം എട്ടുപേരാണ് പ്രതികൾ. കേസിൽ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവർ അനിൽ, പെൺകുട്ടിയുടെ സഹോദരി, സഹോദരീ ഭർത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

കേസിൽ മറ്റൊരു പ്രതിയായ ജിൻസ് വിചാരണ കാലയളവിൽ മരിച്ചിരുന്നു. 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ച് കേസുകളിൽ വിചാരണ തുടരുകയാണ്. 2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം.

sobha john gets 18 years and jayarajan nair gets 11 years of jail sentence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top