താരാ റംപമിലെ ആ സുന്ദരിക്കുട്ടി ഇന്ന് ഇങ്ങനെ

സെയ്ഫ് അലി ഖാനും റാണി മുഖർജിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായിരുന്നു താരാ റംപം. കാർ റേസിങ്ങ് മൈദാനിയിലെ സൂപ്പർ സ്റ്റാറായ യുവാവിന് അപകടം സംഭവിക്കുന്നതോടെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന ഈ ചിത്രം കരയാതെ കണ്ട ഇന്ത്യക്കാരില്ലെന്ന് തന്നെ പറയാം.
ചിത്രത്തിൽ കുട്ടികളുടെ വേഷം ഭംഗിയായി ചെയ്ത ആഞ്ചലീന ഇദ്‌നാനിയും, മാസ്റ്റർ അലി ഹാജിയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. 2007 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. അന്ന് കൊച്ചുകുട്ടിയായിരുന്ന ആഞ്ചലീന ഇന്ന് വളർന്ന് കൗമാരത്തിലെത്തിയിരിക്കുകയാണ്.
സാധാരണ ബാലതാരങ്ങൾ വലുതാകുമ്പോഴും സിനിമാ മോഹം ഉള്ളിൽകൊണ്ട് നടക്കുന്നവരാണ്. എന്നാൽ ആഞ്ചലീനയ്ക്ക് സിനിമയിലേക്ക് വരാൻ താൽപര്യമേ ഇല്ല.
ഫാഷൻ മാർക്കറ്റിങ്ങ് വിദ്യാർത്ഥിയാണ് ആഞ്ചലീന.
tara rum pum child actress grown up pic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here