ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി

train accident
ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. കാണ്‍പൂരിനടുത്ത് ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.  കഫിയാത്ത്  എക്‌സ്‌പ്രസാണ് പാളം തെറ്റിയത്. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. വെയ്സ്റ്റ് കൊണ്ടുപോകുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. 74പേര്‍ക്ക് പരിക്ക്.

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അസംഗഡില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുസഫര്‍ നഗറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 24 പേരാണ് മരിച്ചത്. അതിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത് അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top