ബാലാവകാശ കമ്മിഷന്‍ നിയമനത്തിനെതിരെ കോടതി

shylaja

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ഹൈക്കോടതിയുടെ വിമ്ര‍ശം.മന്ത്രിക്കെതിരായ സിംഗിൾ ബഞ്ച് പരാമർശങ്ങൾക്ക് സ്റ്റേ ഇല്ല  മന്ത്രിക്കെതിരായ പരാമർശം നിലനിൽക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ കമ്മീഷനിൽ വന്നു എന്നും കോടതി ചോദിച്ചു. മന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനാകില്ലെന്നും  അംഗങ്ങളെ നിയമിച്ചതിന്‍റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭ ബഹിഷ്‍കരിച്ചിരുന്നു. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ രാജി ആവശ്യപ്പെട്ട് നിരാഹാര സമരവും നടത്തി വരികയാണ്.

shylaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top