ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റിവെച്ചു.
സുനി ജയിലിൽ നിന്നെഴുതിയ കത്ത് സംശയാസ്പദമെന്ന് രാമൻപിള്ള വാദിച്ചിരുന്നു. കത്തിന്റെ കരട് തയ്യാറാക്കിയത് ജയിലിന് പുറത്ത് നിന്നാണെന്നും അസ്സൽ കത്ത് തയ്യാറാക്കിയത് ജയിലിൽ നിന്നാണെന്നും, കരട് തയ്യാറാക്കിയതിന് പിന്നിൽ കുശാഗ്രബുദ്ധികളാണെന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷൻ തെറ്റിധാരണ പരത്തുകയാണെന്നും, ദിലീപിനെ കുടുക്കയാണ് പ്രോസിക്യൂഷൻ ലക്ഷ്യമെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ സുനിയുടെ ഫോൺ സംഭാഷ്ണത്തിൽ പ്രതിഭാഗം കൃത്രിമം നടത്തിയെന്നും ഫോൺ സംഭാഷണം എഡിറ്റ് ചെയ്താണ് ദിലീപ് ഡിജിപിക്ക് കൈമാറിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. 677 സെക്കന്റ് വരുന്ന സംഭാഷണം 314 സെക്കന്റായി എഡിറ്റ് ചെയ്തു. മൊബൈൽ ഫോണും ഡാറ്റാ കാർസും ഇനിയും കിട്ടിയിട്ടില്ലെന്നും.പൊലീസ് മാധ്യമങ്ങൾക്ക് വിവരം നൽകിയിട്ടില്ലെന്നും, അവർ അവരുടെ നിലക്ക് കിട്ടിയ വിവരങ്ങളാണ് നൽകിയതെന്നും വാദത്തിൽ പറഞ്ഞു.
പ്രതിഭാഗത്തിന്റെ ആരോപണങ്ങൾക്കുള്ള എതിർ സത്യവാങ്ങ്മൂലം
മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. ഒപ്പം അധിക സിഡിയും
കോടതിക്ക് കൈമാറി.
dileep bail application verdict postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here