Advertisement

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു

August 23, 2017
1 minute Read
dileep Kochi actress attack charge-sheet against Dileep dileep bail plea prosecution argument continues

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. സർക്കാരിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായിരിക്കുന്നത്. ദിലീപിനെതിരായ ആരോപണങ്ങളത്രയും കെട്ടിച്ചമച്ചതാണെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം ഇന്നലെ വാദിച്ചത്. ദിലീപിനെതിരെ സാങ്കേതിക തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. മൊബൈൽ ഫോൺ സംഭാഷണം അടക്കമുള്ള സാങ്കേതിക തെളിവുകൾ അടങ്ങുന്ന അധിക കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും.

എന്നാൽ ദിലീപിനെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകൾ സംബന്ധിച്ച റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിക്കുമെന്നാണ് സൂചന. കേസിൽ സിനിമാ രംഗത്തുള്ളവരാണ് പ്രധാന സാക്ഷികളെന്നും ഇപ്പോൾ ജാമ്യം അനുവദിച്ചാൽ ഈ മേഖലയിൽ വൻ സ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് പ്രോ സിക്യൂഷന്റെ മറ്റൊരു വാദം.

 

dileep bail plea prosecution argument continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top