ഭിന്നശേഷിക്കാരിയായ യുവതിയെ സംഘം ചേർന്ന് യുവതിയുടെ വസ്ത്രമഴിച്ച് അധിക്ഷേപിച്ചു

ഭിന്നശേഷിക്കാരിയായ യുവതിയെ ഒരു സംഘം കൗമാരക്കാരായ ആൺകുട്ടികൾ ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചു. മൊറോക്കോയിലെ കാസാബ്ലാങ്കയിൽ ബസിൽവെച്ചായിരുന്നു സംഭവം. ആൺകുട്ടികൾ ഉയർന്ന ശബ്ദത്തിൽ ചിരിക്കുന്നതും യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് മൊറോക്കോയിൽ ഉയരുന്നത്.
യുവതിയെ അറബിക്കിൽ അപഹസിക്കുന്നതും കാണാം. യുവതി കണ്ണീരോടെ സഹായത്തിന് അഭ്യർഥിക്കുന്നുണ്ട്. ഞായറാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. യുവതി സഹായത്തിനായി അഭ്യർഥിക്കുന്നുണ്ടെങ്കിലും ബസ് ഡ്രൈവറോ സഹയാത്രികരോ ഇടപെട്ടതുമില്ല.
സംഭവവുമായി ബന്ധപ്പെട്ട് 15 നും 17 നും ഇടയിൽ പ്രായമുള്ള ആറ് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് വളരെ ഉയർന്ന രാജ്യമാണ് മൊറോക്കോ.
Disabled woman sexually assaulted on bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here