ലാവ് ലിന്‍ കേസില്‍ വിധി ഇന്ന്

pinarayi-lavlin

ലാവ് ലിന്‍ കേസില്‍ വിധി ഇന്നുണ്ടാകും. സിബിഐ കൊടുത്ത റിവ്യൂ ഹര്‍ജിയിലാണ് വിധി. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടാണ് ഹൈക്കോടതി  വിധി പ്രസ്താവം ഉണ്ടാകുക. പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയതിനെതിരെയുള്ള റിവിഷന്‍ ഹര്‍ജിയിലാണ് വിധി.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ് ലിനു നല്‍കിയതില്‍ 374കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്. 2013ലാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി വന്നത്. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top